കെഎസ്ആർടിസിയെ കരകയറ്റാൻ 600 കോടി വായ്പയെടുക്കുമെന്നു സർക്കാർ!

കെഎസ്‌ആര്‍ടിസി

കൊച്ചി/തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ കുടിശ്ശിക തീർക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി 600 കോടി രൂപ വായ്പയേക്കുമെന്നും സർക്കാർ പറഞ്ഞു. കാര്‍ഷിക സഹകരണ ബാങ്കുകളിൽ നിന്നുമാണ് വായ്പയെടുക്കുക. 2018 ജൂലായ് വരെയുള്ള പെൻഷൻ സർക്കാർ കൊടുത്ത് തീർക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. നടപടിക്രമങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

കെഎസ്ആർടിസിയിലെ പ്രതിസന്ധി ചർച്ച ചെയ്യാനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. അതേസമയം പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആർടിസി ജീവനക്കാരായിരുന്ന രണ്ടു പേര്‍ കൂടി ജീവനൊടുക്കി. വയനാട് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് ഇന്ന് ജീവനൊടുക്കിയത്.

തലശേരി സ്വദേശിയായ നടേഷ് ബാബുവിനെ ബത്തേരിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കരുണാകരന്‍ നായര്‍ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇതോടെ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മരിച്ച കെഎസ്ആർടിസി പെൻഷൻകാരുടെ എണ്ണം 15 ആയി.

Be the first to comment on "കെഎസ്ആർടിസിയെ കരകയറ്റാൻ 600 കോടി വായ്പയെടുക്കുമെന്നു സർക്കാർ!"

Leave a comment

Your email address will not be published.


*