ഗൗരി നേഹയുടെ മരണം;അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി!

കൊല്ലം:കൊല്ലം ട്രിനിറ്റി ലെസിയം സ്കൂളിലെ അധ്യപാപികമാരെ തിരിച്ചെടുത്ത മാനേജ്‍മെന്റിന്റെ നടപടിയിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. സസ്‌പെൻഷനിൽ ആയിരുന്ന അധ്യാപികമാരെ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്കിയുമുള്ള മാനേജ്‌മെന്റിന്റെ സ്വീകരണം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു.

അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടർന്ന് സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച ഗൗരി നേഹയുടെ അച്ഛൻ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്.

അതേസമയം വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപെട്ടു അധ്യാപികമാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും, സസ്‌പെൻഷൻ കാലാവതിയിലെ ശമ്പളം അധ്യാപികമാർക്കു നൽകും.അധ്യാപികമാരെ സംരക്ഷിക്കേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും സ്കൂൾ പ്രിൻസിപ്പൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്നാൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയതോടെ ആരോപണ വിധേയരായ അധ്യാപികമാർ മെഡിക്കൽ ലീവിൽ പോയിരിക്കുകയാണ്.

Be the first to comment on "ഗൗരി നേഹയുടെ മരണം;അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി!"

Leave a comment

Your email address will not be published.


*