രാജ്യത്തു മാറ്റത്തിന്റെ കാറ്റ് വീശുന്നതായി സോണിയാഗാന്ധി!

ന്യൂഡൽഹി:രാജ്യത്തു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുന്നതായി സോണിയാഗാന്ധി. രാജസ്ഥാൻ,ഗുജറാത്ത് ഇനിഇടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ലക്ഷണങ്ങളാണെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് നേരത്തേയാകാൻ സാധ്യതയുള്ളതിനാൽ അതിനുള്ള ഒരുക്കങ്ങൾ നടത്താൻ നേതാക്കളോട് സോണിയ നിർദേശം നൽകി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.

വരുന്ന തിരഞ്ഞെടുപ്പിൽ മതേതര പാർട്ടികൾ ബിജെപിക്കെതിരെ ഒന്നിച്ചു പ്രവർത്തിക്കണമെന്നും സോണിയാഗാന്ധി പറഞ്ഞു.രാഹുൽ ഗാന്ധി തന്റെയും നേതാവാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും സോണിയാഗാന്ധി പറഞ്ഞു.

Be the first to comment on "രാജ്യത്തു മാറ്റത്തിന്റെ കാറ്റ് വീശുന്നതായി സോണിയാഗാന്ധി!"

Leave a comment

Your email address will not be published.


*