സുപ്രീംകോടതിയിൽ സമർപ്പിച്ച സിബിഐയുടെ രഹസ്യ റിപ്പോർട്ട് മുൻ കേന്ദ്ര മന്ത്രി ചിദംബരത്തിന്റെ വീട്ടിൽ!

ന്യൂഡൽഹി:എയര്‍സെല്‍ മാക്സിസ് കേസില്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച സിബിഐയുടെ രഹസ്യ റിപ്പോർട്ട് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ചിദംബരത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ്.കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ചോർന്നതിനെ കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. ചിദംബരത്തിന്റെ വീട്ടിൽ എങ്ങനെ റിപ്പോർട്ടെത്തി എന്നതിനെ കുറിച്ച് എൻഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങി.

2013 ഓഗസ്റ്റ് ഒന്നിനു ജസ്റ്റീസുമാരായ ജി.എസ്.സിങ്വി, കെ.രാധാകൃഷ്ണന്‍ എന്നിവരുടെ മുന്നിലാണു സിബിഐ റിപ്പോര്‍ട്ടു സമർപ്പിച്ചത്.അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം. അതേസമയം ചിദംബരത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ റിപ്പോർട്ടിൽ സിബിഐ ഡയറക്ടറുടെ ഒപ്പില്ലാത്തതിനാൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപായാണ് ചോർന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ചിദംബരവുമായി ഏറെ അടുപ്പമുള്ള സിബിഐ ഉദ്യോഗസ്ഥൻ സംശയമുനയിലാണ്.

Be the first to comment on "സുപ്രീംകോടതിയിൽ സമർപ്പിച്ച സിബിഐയുടെ രഹസ്യ റിപ്പോർട്ട് മുൻ കേന്ദ്ര മന്ത്രി ചിദംബരത്തിന്റെ വീട്ടിൽ!"

Leave a comment

Your email address will not be published.


*