അനിശ്ചിതകാല ബസ് സമരം 16 മുതൽ!

തിരുവനന്തപുരം: ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല ബസ് സമരം ആരംഭിക്കും. കഴിഞ്ഞ മാസം ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു പാലിക്കപെടാത്തതിനെ തുടർന്നാണ് വീണ്ടും സമരവുമായി മുന്നോട്ടു പോകുന്നതെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നിലപാട്.ബസ് ചാര്‍ജ് കിലോമീറ്റര്‍ 80 പൈസയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷന്‍ അഞ്ച് രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Be the first to comment on "അനിശ്ചിതകാല ബസ് സമരം 16 മുതൽ!"

Leave a comment

Your email address will not be published.


*