ഗുണ്ടാ ബിനുവിനെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്!

ചെന്നൈ:നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ ബിനുവിനെ കണ്ടാലുടൻ വെടിവയ്ക്കാൻ തമിഴ്നാട് പോലീസിന്റെ ഉത്തരവ്. ഇയാൾ കേരളത്തിലേക്ക് കടക്കാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗുണ്ടാ ബിനുവിന്റെ ബർത്ത്‌ഡേ പാർട്ടിക്കായി ചെന്നൈയ്ക്ക് പുറത്തുള്ള മലയാമ്ബക്കം ഗ്രാമത്തിൽ കുപ്രസിദ്ധ ഗുണ്ടകളെല്ലാം ഒത്തു ചേർന്നത്.

വടിവാൾ ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന ബിനുവിന്റെ ചിത്രങ്ങളും പുറത്തു വന്നു. പാർട്ടിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് രഹസ്യ ഓപ്പറേഷൻ നടത്തുകയായിരുന്നു. ഓപ്പറേഷനിൽ 75 ഓളം പിടികിട്ടാപുള്ളികളായ ഗുണ്ടകളെയാണ് പോലീസ് പിടികൂടിയത്.

എന്നാൽ ബിനു ഉൾപ്പെടെയുള്ള ഇരുപതോളം ഗുണ്ടകൾ ഓടി രക്ഷപെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അരിവാള്‍, കത്തി തുടങ്ങി മാരാകായുധങ്ങൾ,ആഡംബര കാറുകൾ,ബൈക്കുകൾ തുടങ്ങിയവ പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

Be the first to comment on "ഗുണ്ടാ ബിനുവിനെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്!"

Leave a comment

Your email address will not be published.


*