പാറ്റൂർ കേസ്;എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി!

കൊച്ചി:പാറ്റൂർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ളവരെ പ്രതിയാക്കിയുള്ള എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി.മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്.

കേരള വാട്ടര്‍ അതോറിറ്റി മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ആര്‍.സോമശേഖരന്‍ നായര്‍, എസ്.മധു, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഫ്ലാറ്റ് ഉടമ ടി.എസ് അശോക് എന്നിവരായിരുന്നു കേസിലെ പ്രതികൾ.എന്നാൽ ഇവർക്കെതിരായ എഫ്‌ഐആർ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.ഇതോടെ കേസിലെ വിജിലൻസ് അന്വേഷണവും ഇല്ലാതാകും.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസിനെ ഹൈക്കോടതി വിമർശിച്ചു. പാറ്റൂർ കേസിലെ രേഖകൾ അപൂര്ണമാണെന്നും, ഡിജിപിയായിരുന്ന ജേക്കബ് തോമസ് വിശദമായ റിപ്പോർട്ടോ,വ്യക്തമായ രേഖകളോ സമർപ്പിക്കാൻ തയാറായില്ല.ജേക്കബ് തോമസ് ഡിജിപി സ്ഥാനത്തിന് അർഹനാണോ എന്നും,അദ്ദേഹത്തെ മര്യാദ പേടിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും കോടതി പറഞ്ഞു.

Be the first to comment on "പാറ്റൂർ കേസ്;എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി!"

Leave a comment

Your email address will not be published.


*