കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു!

ജമ്മു-കശ്മീർ:ജമ്മുവിലെ സുജ്വാന്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രണം. ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഒരു കുട്ടിയടക്കം നാലുപേർക്ക് പരുക്കേറ്റു.പഠനകോട്ട്,ഉറി ആക്രമണങ്ങൾക്കു സമാനമാണ് ആക്രമണം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സൈനിക ക്വാട്ടേഴ്സിന് നേരെ ഭീകരാക്രമണം ഉണ്ടായത്.

സൈനികർക്കും കുടുംബാംഗങ്ങൾക്കും നേരെ വെടിയുതിർത്ത ഭീകരർ ഇപ്പോഴും കാമ്പിനുള്ളിൽ ഒളിച്ചിരിക്കുകയാണ്. ഭീകരക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.ജെയ്ഷെ മുഹമ്മദ് ആണെന്ന് ആക്രമണത്തിന് പിന്നിലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികൾ വിലയിരുത്തി.

Be the first to comment on "കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു!"

Leave a comment

Your email address will not be published.


*