ബെഹ്റയുടെ ഇരട്ട പദവി ചട്ടവിരുദ്ധമെന്നു റിപ്പോർട്ട്!

തിരുവനന്തപുരം:ഡിജിപി ലോക്നാഥ് ബെഹ്‌റ വിജിലൻസിന്റെ അധിക ചുമതല വഹിക്കുന്നത് നിയമപ്രകാരം ചട്ടവിരുദ്ധമെന്നു റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ നിയമിച്ചിരിക്കുന്നത്. ഐപിസി നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍ ഒരാളെ ഒരു മാസത്തില്‍ കൂടുതല്‍ നിയമിക്കണമെങ്കില്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.2017 മാര്‍ച്ച്‌ 31 നാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്നു നീക്കി ബെഹ്റയെ നിയമിച്ചത്. നിലവിൽ പോലീസ് ഡിജിപി ആയിരിക്കെയാണ് ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കുന്നത്.

Be the first to comment on "ബെഹ്റയുടെ ഇരട്ട പദവി ചട്ടവിരുദ്ധമെന്നു റിപ്പോർട്ട്!"

Leave a comment

Your email address will not be published.


*