അബുദാബിയിൽ ഹൈന്ദവ ക്ഷേത്രത്തിന്റെ അനാച്ഛാദന ചടങ്ങ് പ്രധാനമന്ത്രി നടത്തി

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ദുബായിലെ ഒപേറ ഹൗസിലാണ് പ്രധാനമന്ത്രി അനാച്ഛാദന ചടങ്ങ്.അബുദാബിയിലെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമാണം അല്‍ റഹ്ബയിലാണ്.

ക്ഷേത്ര നിര്‍മാണത്തിനായി 55,000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് അബുദാബി സര്‍ക്കാര്‍ നല്‍കിയത്. ക്ഷേത്രഭൂമിയില്‍ സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമിപൂജ നടത്തി. ക്ഷേത്രത്തിനായി ഭൂമി അനുവദിച്ച യുഎഇ ഭരണാധികാരികൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ദുബായ് ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ ആയിരകണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നോട്ടു നിരോധിച്ചപ്പോൾ ഒറക്കം നഷ്ടപ്പെട്ടവർക്ക് ഇപ്പോഴും ഉറക്കം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും, ജിഎസ്ടിയിൽ തുടത്തിലുള്ള പ്രശ്നങ്ങൾ മാത്രമേ ഉള്ളതുവെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "അബുദാബിയിൽ ഹൈന്ദവ ക്ഷേത്രത്തിന്റെ അനാച്ഛാദന ചടങ്ങ് പ്രധാനമന്ത്രി നടത്തി"

Leave a comment

Your email address will not be published.


*