ആമി;നെഗറ്റീവ് റിവ്യൂ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിൽ തനിക്കു പങ്കില്ലെന്ന് കമൽ!

മാധവിക്കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി സംവിധായകൻ കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രം വിവാദത്തിൽ. ഇത്തവണ അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിലാണ് വിവാദം. ചിത്രത്തിനെതിരെയുള്ള സോഷ്യൽ മീഡിയകളിലെ നെഗറ്റീവ് റിവ്യൂ പോസ്റ്റുകൾ സംവിധായകന്റെയും വിതരണ കമ്പനിയുടെയും ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം നെഗറ്റീവ് റിവ്യൂ പോസ്റ്റുകൾ നീക്കം ചെയപെടുന്നതിൽ തനിക്കൊരു ബന്ധമില്ലെന്നും നിർമ്മാതാവാണ് അങ്ങനെയൊരു പരാതി നൽകിയതെന്നും സംവിധായകൻ കമൽ പറഞ്ഞു. ചിത്രം പുറത്തിറങ്ങിയതോടെ സംവിധായകന്റെ ജോലി തീർന്നതായും കമൽ പറഞ്ഞു.

എന്നാൽ അഭിപ്രായ സ്വാതന്ത്രത്തിനെതിരെ പല തവണ രംഗത്തു വന്നിട്ടുള്ള,പല ന്യൂജെൻ സിനിമകളെ കുറിച്ചും അഭിപ്രായം(മോശമായത് ഉൾപ്പെടെ) പറഞ്ഞിട്ടുള്ള കമൽ എന്ന സംവിധായകന്റെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനം ആത്മാർത്ഥമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Be the first to comment on "ആമി;നെഗറ്റീവ് റിവ്യൂ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിൽ തനിക്കു പങ്കില്ലെന്ന് കമൽ!"

Leave a comment

Your email address will not be published.


*