സുജ്വാന്‍ ഭീകരാക്രമണം;മരണം ആറായി!

ജമ്മു കശ്മീരിലെ സുജ്വാനിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മൂന്നു സൈനികരും ഒരു നാട്ടുകാരനുമാണ് ഇന്ന് മരിച്ചത്. ഇന്നലെ പുലർച്ചെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇതോടെ ആക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൂടി ഇന്ന് കൊല്ലപ്പെട്ടു. ആക്രമണം നടന്നു 30 മണിക്കൂറിനു ശേഷവും ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കരസേനാമേധാവി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ശനിയാഴ്ച പുലർച്ചെയായിരുന്നു സുജ്വാനിലെ സൈന്യത്തിന്റെ ഫാമിലി ക്വാട്ടേഴ്സിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണം നടത്തിയത്.നാലു ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്.

Be the first to comment on "സുജ്വാന്‍ ഭീകരാക്രമണം;മരണം ആറായി!"

Leave a comment

Your email address will not be published.


*