മന്ത്രിമാർക്ക് കർശന നിർദേശവുമായി മുഖ്യമന്ത്രി!

തിരുവനന്തപുരം:ക്വാറം തികയാതെ കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിസഭാ യോഗം മാറ്റിവെയ്ക്കേണ്ടി വന്നതിനെ തുടർന്ന് മന്ത്രിമാർക്ക് കർശന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചയിൽ അഞ്ചു ദിവസവും മന്ത്രിമാർ തലസ്ഥാനത്തു ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.ഓര്‍ഡിനന്‍സുകള്‍ പുനഃസ്ഥാപിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച്ച ചേര്‍ന്ന കഴിഞ്ഞ മന്ത്രി സഭായോഗത്തിൽ 19 മന്ത്രിമാരുടെ സ്ഥാനത്തു ഏഴു മന്ത്രിമാർ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ ഇന്ന് മൂന്നു മന്ത്രിമാർ ഒഴികെ മറ്റെല്ലാവരും യോഗത്തിൽ പങ്കെടുത്തു.

ഓർഡിനൻസുകളുടെ കാലാവധി കൂട്ടാനും,ഇക്കാര്യം ഗവർണറോട് ശുപാര്ശ ചെയ്യാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Be the first to comment on "മന്ത്രിമാർക്ക് കർശന നിർദേശവുമായി മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*