വിജിലൻസ് മേധാവി;ആര്‍ ശ്രീലേഖയ്ക്ക് സാധ്യത!

തിരുവനന്തപുരം:ആഴമതി കേസുകളിൽ നിസ്സംഗത പാലിക്കുന്ന വിജിലൻസിന്റെ തലപ്പത്തേക്കു ആർ ശ്രീലേഖയെ നിയമിക്കാൻ സാധ്യത. ഇക്കാര്യത്തിൽ മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടാകാനാണ് സാധ്യത. നിലവിൽ വിജിലൻസ് മേധാവി സ്ഥാനം കൂടി വഹിക്കുന്ന പോലീസ് ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ ഇരട്ട പദവി നിയമനം സർക്കാരിനെ പ്രതികൂട്ടിൽ ആകിയതിനെ തുടർന്നാണ് തിരക്കിട്ട നീക്കങ്ങൾ.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ ഇരട്ട പദവിയിൽ നിയമിച്ചിരിക്കുന്നതെന്ന് വിവരാവകാശ രേഖാപ്രകാരം പുറത്തു വന്നിരുന്നു.2017 മാര്‍ച്ച്‌ 31 നാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്നു നീക്കി ബെഹ്റയെ നിയമിച്ചത്.

Be the first to comment on "വിജിലൻസ് മേധാവി;ആര്‍ ശ്രീലേഖയ്ക്ക് സാധ്യത!"

Leave a comment

Your email address will not be published.


*