സുജ്വാൻഭീകരാക്രമണം;അന്വേഷണം എൻഐഎ ഏറ്റെടുത്തു!

ജമ്മു കശ്മീർ:ജമ്മുവിലെ സുജ്വാനിലെ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. വൻ ആയുധ ശേഖരവുമായി സൈനിക ക്വാട്ടേഴ്സിലേക്ക് ഭീകരരെത്തിയത് വലിയ സുരക്ഷാ വീഴ്ച ആയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ആക്രമണത്തിന് പ്രാദേശിക സഹായം ഭീകരർക്ക് ലഭിച്ചുണ്ടാകുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികരും ഒരു നാട്ടുകാരനും അടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഒരു സൈനികന്റെ അച്ഛനാണ് മരിച്ച നാട്ടുകാരൻ.

Be the first to comment on "സുജ്വാൻഭീകരാക്രമണം;അന്വേഷണം എൻഐഎ ഏറ്റെടുത്തു!"

Leave a comment

Your email address will not be published.


*