കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി;അഞ്ചു മരണം!

കൊച്ചി:കൊച്ചിയിലെ കപ്പൽശാലയിൽ ഉണ്ടായ പൊട്ടി തിരിയിൽ അഞ്ചു പേർ മരിച്ചു എട്ടോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്.കോട്ടയം സ്വദേശി ജിബിൻ, വൈപ്പിൻ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികൾ. കപ്പല്ശാലയിലെ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഒ.എന്‍.ജി.സി കപ്പലായ സാഗർ ഭൂഷണിലാണ് പൊട്ടിത്തെറിയുണ്ടായത്.

കപ്പലിലെ വാട്ടർ ടാങ്കിനടുത്തായുള്ള വെല്‍ഡിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ്‌ തൊഴിലാളികളിൽ പലരും മരിച്ചത്. കപ്പലിലെ തീ പോരണമായി അനാസ്ഥയും ആരും ഇനി കപ്പലിൽ കുടുങ്ങി കിടക്കുന്നില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

Be the first to comment on "കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി;അഞ്ചു മരണം!"

Leave a comment

Your email address will not be published.


*