യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ കൊലപാതകം’പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്സ്!

കണ്ണൂർ:കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം.യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ് കൊല്ലപ്പെട്ടത്. രാത്രി 11.30-ഓടെ കാറിലെത്തിയ സംഘം എടയന്നൂര്‍ തെരൂരില്‍ വെച്ച് ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ ഷുഹൈബിനെ 36 വെട്ടുകൾ വെട്ടിയതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ മറ്റു രണ്ടുപേർക്കു കൂടി പരുക്കേറ്റു.

കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം തയാറാകാത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കനറിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റേതെന്നും,സിപിഎം ചുവപ്പു ഭീകരത അവസാനിപ്പിക്കണമെന്നും കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി പറഞ്ഞു. സിപിഎം-കിണ്ഗ്രസ്സ് സംഘർഷം നിലനിന്നിരുന്ന എടയന്നൂര്‍ സിപിഎം നടത്തിയ റാലിക്കിടെ പ്രവർത്തകരുടെ ഷുഹൈബിനെതിരായ മുദ്രവാക്യം വിളികളുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

Be the first to comment on "യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ കൊലപാതകം’പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്സ്!"

Leave a comment

Your email address will not be published.


*