ഇന്‍സ്റ്റഗ്രാമില്‍ റെക്കോർഡുമായി പ്രിയ വാര്യർ;പിന്നാലെ പരാതിയും!

തൃശ്ശൂരുകാരിയായ പ്രിയ പ്രകാശ് വാര്യർ ഒറ്റ ദിവസം കൊണ്ട് റെക്കോർഡിട്ടു. ഇന്‍സ്റ്റഗ്രാമില്‍ 606,000 ഫോളോവേഴ്സ് ആണ് ഒറ്റദിവസം കൊണ്ട് പ്രിയയെ ഫോളോ ചെയ്യുന്നത്. ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനമാണ് പ്രിയയ്ക്ക് ഇത്രയധികം ആരാധകരെ നേടി കൊടുത്തത്.

ഇതിനു പിന്നാലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മുസ്ലിം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ഹൈദ്രാബാദുകാരായ ഏതാനും യുവാക്കൾ പ്രിയക്കെതിരെയും ചിത്രത്തിൻറെ നിര്മാതാക്കൾക്കെതിരെയും പോലീസിൽ പരാതി നൽകി. മലയാളത്തിലുള്ള ഗാനം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയപ്പോഴാണ് ഗാനം പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഗാനമാണെന്നു മനസിലായതെന്നാണ് പരാതിക്കാർ പറയുന്നത്.

പോലീസ് പരാതി സ്വീകരിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പണ്ടുകാലം മുതലേ മലബാർ മേഖലയിൽ പ്രചാരത്തിലുള്ള ഗാനമാണിത്.

Be the first to comment on "ഇന്‍സ്റ്റഗ്രാമില്‍ റെക്കോർഡുമായി പ്രിയ വാര്യർ;പിന്നാലെ പരാതിയും!"

Leave a comment

Your email address will not be published.


*