ചരിത്രം കുറിച്ചു ഇന്ത്യൻ ടീം!

പോര്‍ട്ട്‌എലിസബത്ത്: ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിലെ ജയത്തോടെ ഇന്ത്യ ചരിത്രം കുറിച്ചു. ഇന്ത്യ ആദ്യമായാണ് ദക്ഷിണാഫിക്കൻ മണ്ണിൽ ഏകദിന പരമ്പര ജയം നേടുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ 73 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ഇതോടെ ആറു മത്സരങ്ങളുള്ള പരമ്പര നാലു ജയങ്ങളോടെ ഇന്ത്യ സ്വന്തമാക്കി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റണ്സെടുത്തു ഒള്ള ഔട്ട് ആവുകയായിരുന്നു. രോ​ഹി​ത് ശ​ര്‍​മ​(115)​ സെ​ഞ്ചു​റി നേടി ഇന്ത്യ സ്കോർ ഉയർത്തിയപ്പോൾ കുൽഭൂഷൺ ജാദവ് ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റുകൾ നേടി ഇന്ത്യയുടെ വിജയത്തിന് മികച്ച പിന്തുണ നൽകി.

Be the first to comment on "ചരിത്രം കുറിച്ചു ഇന്ത്യൻ ടീം!"

Leave a comment

Your email address will not be published.


*