പിഎൻബി തട്ടിപ്പ്; നീരവ് മോദിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്!

മുംബൈ:പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തട്ടിപ്പിന് പിന്നാലെ നീരവിനായി സിബിഐയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജനുവരി ആദ്യവാരം നീരവ് മോദി കുടുംബത്തോടൊപ്പം രാജ്യം വിട്ടതായാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.നീരവിന്റെ ഭാര്യ അമി,​ നീരവിന്റെ സഹോദരൻ നിഷാൽ,ബിസിനസ് പങ്കാളിയും ഗീതാഞ്ജലി ജൂവലറിയുടെ പ്രൊമോട്ടറുമായ മെഹൂല്‍ ചോക്സി എന്നിവർക്കായും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയില്‍ നിന്നും 11345 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചു 2011 മുതലാണ് തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യ ചീട്ടിന്റെ (ലെറ്റർ ഓഫ് അണ്ടർ ടേക്കിങ്) അടിസ്ഥാനത്തിൽ വിദേശ ബാങ്കുകളിൽ നിന്നുമായി ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് നീരവ് വായ്‌പയെടുത്തിരിക്കുന്നത്‌.

ഇതിനു നീരവി മോദിയെ സഹായിച്ച പിഎൻബിയിലെ പത്തോളം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.നീരവിനെതിരായി പിഎൻബി നൽകിയ 280 കോടിയുടെ തട്ടിപ്പിന്റെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് 11345 കോടിയുടെ തട്ടിപ്പു പുറത്തു വന്നത്. അതേസമയം പിഎൻബിയുടെ ജാമ്യ ചീട്ടിന്റെ (ലെറ്റർ ഓഫ് അണ്ടർ ടേക്കിങ്) അടിസ്ഥാനത്തിൽ ബാങ്കുകൾ നൽകിയ പണത്തിന്റെ ഉത്തരവാദിത്വം പിഎൻബിക്കു തന്നെയാണെന്ന് ആർബിഐ വ്യക്തമാക്കി.

ഫോബ്സ് മാഗസിന്‍ 2016 ല്‍ ഇന്ത്യയിലെ രത്ന രാജാവെന്നാണ് നീരവ് മോദിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി കെന്ത്രം രംഗത്തു വന്നു. ദാവോസില്‍ നടന്ന സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് ഇല്ലായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ദാവോസില്‍ നടന്ന സാമ്ബത്തിക ഉച്ചകോടിയില്‍ നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തു വിട്ടിരുന്നു.

Be the first to comment on "പിഎൻബി തട്ടിപ്പ്; നീരവ് മോദിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്!"

Leave a comment

Your email address will not be published.


*