ബിനോയ് കൊടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തു തീർപ്പായി!

ദുബായ്:സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് ഒത്തു തീർപ്പായി. ദുബായിലെ ജാസ് ടൂറിസം കമ്ബനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായുള്ള ചെക്ക് കേസ് കോടതിക്ക് പുറത്തു വെച്ച് ഒത്തു തീർപ്പാവുകയായിരുന്നു.

പിന്നാലെ മസൂഖി കേസ് പിൻവലിക്കുകയായിരുന്നു. കേസ് പിൻവലിച്ചതിനെ തുടർന്ന് ദുബായ് കോടതി ബിനോയിക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് നീക്കി. ചെക്ക് കേസുകൾ ദുബായിൽ സാധാരണമാണെന്നായിരുന്നു കേസുകൾ തീർന്നതിന് ശേഷമുള്ള മര്‍സൂഖിയുടെ പ്രതികരണം.

Be the first to comment on "ബിനോയ് കൊടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തു തീർപ്പായി!"

Leave a comment

Your email address will not be published.


*