ഷുഹൈബ് വധം;കൊലയ്ക്കുപയോഗിച്ച വാൾ കണ്ടെത്തി!

കണ്ണൂർ:യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലാൻ ഉപയോഗിച്ച വാൾ പോലീസ് കണ്ടെത്തി.മട്ടന്നൂരില്‍ നിന്നുമാണ് ആയുധം കണ്ടെത്തിയത്. ചുവപ്പ് തുണി കൊണ്ട് പൊതിഞ്ഞ നിലയിൽ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാൾ. വാളിൽ രക്തക്കറ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

എന്നാൽ കൊലപാതകം നടന്നു മൂന്നു ദിവസമായിട്ടും കൊലയാളികളെ പിടിക്കാൻ പോലീസിനായിട്ടില്ല. ജയിലിൽ നിന്നും പരോളിലിനു പുറത്തിറങ്ങിയവരാണ് കൊലപാതകികളെന്നു കോൺഗ്രസ്സ് പറയുന്നു. ഷുഹൈബിനു നേരെ ജയിലിൽ വെച്ച് കൊലപാതക ശ്രമം ഉണ്ടായതായി സുഹൃത്തുക്കളും ആരോപിച്ചു.

Be the first to comment on "ഷുഹൈബ് വധം;കൊലയ്ക്കുപയോഗിച്ച വാൾ കണ്ടെത്തി!"

Leave a comment

Your email address will not be published.


*