കാവേരി നദി ജലത്തർക്കം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നു കമലഹാസൻ!

ചെന്നൈ:തമിഴ്‌നാടും-കർണാടകയും തമ്മിലുള്ള കാവേരി നദി ജലതർക്കത്തിൽ ഇരു സംസ്ഥാനങ്ങളും യോജിച്ചു തീരുമാനം എടുക്കണമെന്ന് നടൻ കമലഹാസൻ. കാവേരി പ്രശ്‍നം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാവേരി നദി ജല തർക്കത്തിൽ കര്ണാടകയ്ക്കു അനുകൂലമായ സുപ്രീംകോടതി വിധി ഇന്ന് വന്നതിനു പിന്നാലെയാണ് കമലഹാസൻ പ്രതികരണവുമായി രംഗത്തെത്തിയത്.

തമിഴ്നാട്, കർണാടക,കേരളം എന്നി സംസ്ഥാനങ്ങൾ കക്ഷികളായ കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂലമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം നല്‍കണമെന്നാണ് കോടതി വിധി. അധിക ജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളുകയും ചെയ്തു.

Be the first to comment on "കാവേരി നദി ജലത്തർക്കം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നു കമലഹാസൻ!"

Leave a comment

Your email address will not be published.


*