വിദേശ വനിതയെ പീഡിപ്പിച്ച വൈദികൻ കീഴടങ്ങി!

ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികൻ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിൽ പോലീസിൽ കീഴടങ്ങി. കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളിവികാരിയായ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലിനെതിരെ ഉയർന്ന ആരോപണത്തെ തുടർന്ന് വൈദികവൃത്തിയില്‍ നിന്ന് അദ്ദേഹത്തെ ഇന്നലെ പാലാ രൂപത പുറത്താക്കിയിരുന്നു.

ഫേസ് ബൂക്കിലൂടെ പരിചയപ്പെട്ട യുവതിയെ നാട്ടിലേക്കു വിളിച്ചു വരുത്തി വൈദികൻ പലതവണ പീഡിപ്പിച്ചതായാണ് പരാതി.യുവതിയുടെ സ്വര്‍ണവും വജ്രാഭരണവും പണവും വൈദികൻ കൈക്കലാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെ തുടർന്ന് യുവതി ഗര്ഭിയാണെന്നാണ് സൂചന. യുവതി ഇപ്പോൾ കല്ലറയിലെ മഹിളാ മന്ദിരത്തിന്റെ സംരക്ഷണത്തിലാണ്.

Be the first to comment on "വിദേശ വനിതയെ പീഡിപ്പിച്ച വൈദികൻ കീഴടങ്ങി!"

Leave a comment

Your email address will not be published.


*