കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട!

കൊച്ചി:നെടുമ്പാശേരിയിൽ വൻ ലഹരിമരുന്ന് വേട്ട.അഞ്ചുകിലോ മെഥിലീന്‍ ഡയോക്സി മെതാംഫിറ്റമിനാണു (എംഡിഎംഎ) എക്സൈസ് സംഘം പിടികൂടിയത്. ഇതിനു രാജ്യാന്തര വിപണിയില്‍ മുപ്പത് കോടിയോളം രൂപ വിലവരും.സംഭവത്തിൽ പാലക്കാട് സ്വദേശികളായ രണ്ടുപേരെ പിടികൂടി.ഇവർ സഞ്ചരിച്ചിരുന്ന വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. ആദ്യമായാണ് കൊച്ചിയിൽ നിന്നും ഇത്രയധികം മയക്കുമരുന്ന് പിടികൂടുന്നത്.

Be the first to comment on "കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട!"

Leave a comment

Your email address will not be published.


*