പാകിസ്ഥാനിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ!

കറാച്ചി:ലോകത്തെ കണീരിലാക്കിയ ആറു വയസ്സുകാരി സായ്‌നബിന്റെ കൊലയാളിയെ പാകിസ്ഥാൻ കോടതി നാലുതവണ വധശിക്ഷ വിധിച്ചു.പ്രതിയായ കസൂര്‍ സ്വദേശിയായ ഇംമ്രാന്‍ അലി(24)ക്കു വധശിക്ഷയ്ക്കു പുറമേ ജീവപര്യന്തവും ഏഴ് വര്‍ഷം തടവും 32 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായി നാലുദിവസങ്ങൾക്കു ശേഷം മാലിന്യകൂമ്പാരത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ വലിയ പ്രതിഷേധമാണ് പാകിസ്ഥാനിൽ ഉടലെടുത്തത്.

Be the first to comment on "പാകിസ്ഥാനിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ!"

Leave a comment

Your email address will not be published.


*