പിഎൻബി തട്ടിപ്പു;മൂന്നു ബാങ്ക് ഉദ്യോഗസ്ഥർ അറസ്റ്റിൽ!

മുംബൈ:പിഎൻബി തട്ടിപ്പു കേസിൽ മൂന്നു ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റു ചെയ്തു.ഇവരെ പ്രത്യേക സിബിഐ കോടതി മാര്‍ച്ച് മൂന്ന് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ക്ലര്‍ക്ക് മനോജ് ഖരത്, നീരവ് മോദിയുടെ ഉദ്യോഗസ്ഥന്‍ ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.2017-18 കാലയളവിലാണ് തട്ടിപ്പു കൂടുതലായും നടന്നതെന്നാണ് സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നത്. ഈ കാലയളവിൽ നീരവ് 4,886 കോടി രൂപ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തൽ.

Be the first to comment on "പിഎൻബി തട്ടിപ്പു;മൂന്നു ബാങ്ക് ഉദ്യോഗസ്ഥർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*