ഷുഹൈബ് വധത്തിൽ ആറുപേർ പോലീസ് കസ്റ്റഡിയിൽ!

കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപെട്ടു ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കൊലപാതകം നടന്നു ആറുദിവസങ്ങൾക്കു ശേഷവും പ്രതികളെ പിടികൂടാൻ ആകാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾക്കായി പർട്ടിഗ്രാമങ്ങളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തി.

കഴിഞ്ഞ തിങ്കാളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ശുഹൈബിനു വെട്ടേറ്റത്. തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ചു കൊണ്ടിരിക്കെ വാഗനെർ കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.

ബോംബെറിഞ്ഞു ഭീകരാക്രമണം സൃഷ്ട്ടിച്ച ശേഷം ശുഹൈബിന്റെ വെട്ടുകയായിരുന്നു. ശുഹൈബിന്റെ കാലുകളാണ് അക്രമികൾ വെട്ടി നുറുക്കിയത്.37 വെട്ടുകളാണ് ശുഹൈബിന്റെ ശരീരത്തിൽ ഉണ്ടായത്. രക്തം വാർന്നായിരുന്നു മരണം.

Be the first to comment on "ഷുഹൈബ് വധത്തിൽ ആറുപേർ പോലീസ് കസ്റ്റഡിയിൽ!"

Leave a comment

Your email address will not be published.


*