ടി പി വധക്കേസ് പ്രതികൾക്ക് ജയിൽ മാറ്റം!

തിരുവനന്തപുരം:ടി പി ചന്ദ്രശേഖരൻ പ്രതകളെ പൂജപ്പുര സെൻട്രൽജയിലിൽ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെയാണ് കണ്ണൂരിലേക്ക് മാറ്റിയത്. നേരത്തെ ട്രൗസര്‍ മനോജ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മനോജ് ജയിൽ മാറ്റത്തിനു അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ജയിൽ മാറ്റം.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മറികടന്നാണ് ഇരുവരെയും ജയില്‍ മാറ്റിയതെന്നും സൂചനയുണ്ട്.

Be the first to comment on "ടി പി വധക്കേസ് പ്രതികൾക്ക് ജയിൽ മാറ്റം!"

Leave a comment

Your email address will not be published.


*