ഷുഹൈബ് വധകേസ്;രണ്ടു പ്രതികൾ കീഴടങ്ങി!

കണ്ണൂർ:മാറ്റബറിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ രണ്ടുപേർ പോലീസിൽ കീഴടങ്ങി. സിപിഎം പ്രവർത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് കീഴടങ്ങിയിരിക്കുന്നത്.ഇവരെ ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തിൽ കീഴടങ്ങിയിരിക്കുന്നത് ഡമ്മി പ്രതികളാണോ എന്ന് സംശയമുണ്ടെന്നും കൊലപാതകത്തിൽ സിപിഎമ്മിന് ബന്ധപ്പില്ലെന്നു പറഞ്ഞ പി ജയരാജൻ മറുപടി പറയണമെന്നും കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ പറഞ്ഞു.

ശുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കൊലപാതകങ്ങളും അക്രമങ്ങളും പാടില്ലെന്നാണ് സിപിഎം നിലപാടെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കീഴടങ്ങിയിരിക്കുന്നത് യഥാർത്ഥ പ്രതികളാണോ അല്ലയോ എന്ന് പോലീസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഷുഹൈബ് വധക്കേസിൽ കീഴടങ്ങിയ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാവ് പി ജയരാജനും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നു.

Be the first to comment on "ഷുഹൈബ് വധകേസ്;രണ്ടു പ്രതികൾ കീഴടങ്ങി!"

Leave a comment

Your email address will not be published.


*