കൊലപാതകത്തിൽ പശ്ചാത്തലമില്ലെന്നു രാജ്യത്തെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി!

രാജസ്ഥാൻ:മുസ്ലിമായതിന്റെ പേരിൽ കൊല്ലപ്പെട്ട ബംഗാള്‍ സ്വദേശിയുടെ കൊലപാതകത്തിൽ ഒട്ടും കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ ജയിലിൽ നിന്നും മൊബൈൽ ഫോൺ വഴിയാണ് സ്വയം ന്യായികരിക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

വിഡിയോയിൽ ജയിലിൽ തനിക്കു ജീവന് ഭീഷണിയുണ്ടെന്നും, അഫ്‌സറുളിന്റെ കൊലപാതകത്തിൽ യാതൊരു പശ്ചാത്താപമില്ലെന്നു മാത്രമല്ല മുസ്ലിംവിരുദ്ധ പരാമർശവും നടത്തുന്നുണ്ട്.എന്നാൽ ഇയാളിൽ നിന്നും ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ജോലിക്കായി ബംഗാളിൽ നിന്നും രാജസ്ഥാനിലെത്തിയ അഫ്‌സറുളിനെ പ്രതി ശംഭുലാൽ പിന്നിൽ നിന്നും തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തീകൊളുത്തുകയായിരുന്നു.

കൂടാതെ അഫ്‌സറുളിനെ അക്രമിക്കുന്നതിന്റെയും കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ ശംഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Be the first to comment on "കൊലപാതകത്തിൽ പശ്ചാത്തലമില്ലെന്നു രാജ്യത്തെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി!"

Leave a comment

Your email address will not be published.


*