ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വിഎസ്!

തിരുവനന്തപുരം:കണ്ണൂർ മാറ്റമുറിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് സിപിഎം നേതാവും ഭരണപരിഷ്കര കമ്മീഷൻ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവർക്കു അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്നു ഒരാഴ്‍ച്ച പിന്നിട്ടപ്പോഴാണ് വിഎസിന്റെ പ്രതികരണം. കൊലപാതകത്തിൽ രണ്ടു സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ആളുകൾ അറസ്റ്റിൽ ആകുമെന്നും സൂചനയുണ്ട്.

Be the first to comment on "ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വിഎസ്!"

Leave a comment

Your email address will not be published.


*