ഷുഹൈബ് വധം;പിടിയിലായത് യഥാര്‍ത്ഥ പ്രതികളെന്ന് ഡിജിപി!

കണ്ണൂർ:ശുഹൈബ് വധത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. പ്രതികൾ കീഴടങ്ങിയതല്ല. ഓടിരക്ഷപെടുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകരാണ്.

തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയായ ആകാശ് നിരവധി കേസുകളിൽ പ്രതിയാണ്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. കേസന്വേഷണം ശരിയായ ദിശയിലാണെന്നും ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു.

Be the first to comment on "ഷുഹൈബ് വധം;പിടിയിലായത് യഥാര്‍ത്ഥ പ്രതികളെന്ന് ഡിജിപി!"

Leave a comment

Your email address will not be published.


*