പിഎൻബി തട്ടിപ്പ്;പ്രതികരണവുമായി അരുൺ ജെയ്റ്റ്‌ലി!

ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്ക് തപ്പിപ്പു കേസിൽ പ്രതികരണവുമായി കെത്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. തട്ടിപ്പുകാർ എവിടേയ്ക്ക് രക്ഷപ്പെട്ടാലും അവരെ പിടികൂടും,അത് ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകൾക്കും ഓഡിറ്റർമാർക്കുണ്ടായ പിഴവാണ് ഇത്രയും വലിയ തട്ടിപ്പിന് കാരണം.ഇത് പരിശോധിക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വായ്‌പ്പാ തട്ടിപ്പു കേസിൽ ബാങ്കിന്റെ എക്സികുട്ടീവ് ഡയറക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു.

അതേസമയം അടിക്കടിയുണ്ടാകുന്ന ബാങ്ക് വായ്‌പ്പാ തട്ടിപ്പുകളിൽ കർശന നിർദേശവുമായി ആർബിഐ രംഗത്തെത്തി. ഇടപാടുകളിൽ മുൻകരുതലുകൾ എടുക്കണമെന്നും,മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകി.

ഇതിന്റെ മേൽനോട്ടത്തിനായി മുന്‍ ആര്‍.ബി.ഐ ഡയറക്ടറായിരുന്ന വൈ.എച്.മലാഗെ അധ്യക്ഷനായ arആറംഗ വിദഗ്ദ്ധ സമിതിയെ നിയമിച്ചു.

Be the first to comment on "പിഎൻബി തട്ടിപ്പ്;പ്രതികരണവുമായി അരുൺ ജെയ്റ്റ്‌ലി!"

Leave a comment

Your email address will not be published.


*