വീട്ടുതടങ്കലിൽ പീഡനം അനുഭവിച്ചതായി ഹാദിയയുടെ സത്യവാങ്മൂലം!

തനിക്കു സർവ്വസ്വതന്ത്ര്യം വേണമെന്ന് ഹാദിയ. തനിക്കു മുസ്ലിമായി,ഷെഫിൻ ജഹാന്റെ ഭാര്യയായി ജീവിക്കണം. വീട്ടു തടങ്കലിൽ തനിക്കു പീഡനാണ് ഏൽക്കേണ്ടി വന്നതായും.

ഇതിനു തനിക്കു ബന്ധപ്പെട്ടവരിൽ നിന്നും നഷ്ടപരിഹാരം വേണമെന്നും ഹാദിയ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം ഹദിയയുടെ അച്ഛൻ അശോകനും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

മകൾ ഇസ്ലാം മതം സ്വീകരിച്ചതിൽ തനിക്കു വിഷമമില്ല.മകളെ സിറിയയിലേക്ക് കടത്തി ഐഎസ് തീവ്രവാദികളുടെ ലൈംഗീക അടിമയാക്കുകയായിരുന്നു ലക്‌ഷ്യം.മലപ്പുറം സത്യസരണിക്കു പോപ്പുലർഫ്രണ്ടുമായി ബന്ധമുണ്ട്.

സൈനബ പോപ്പുലർ ഫ്രണ്ടിന്റെ ജീവ പ്രവര്‍ത്തകയാണെംന്നും അശോകൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Be the first to comment on "വീട്ടുതടങ്കലിൽ പീഡനം അനുഭവിച്ചതായി ഹാദിയയുടെ സത്യവാങ്മൂലം!"

Leave a comment

Your email address will not be published.


*