ഷുഹൈബ് വധം;ആകാശ് കൊലയാളി സംഘത്തിൽ ഇല്ലായിരുന്നെന്നു ദൃക്‌സാക്ഷി!

കണ്ണൂർ:യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഇപ്പോൾ അറസ്റ്റിലായ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നെന്നു ദൃക്‌സാക്ഷി നൗഷാദ്.

ആക്രമണത്തിൽ നൗഷാദിനും വെട്ടേറ്റിരുന്നു.മുഖം മറച്ചെത്തിയ മൂന്നംഗ സംഘത്തിലുള്ളവർക്കു 26 -27 വയസ്സുപ്രായം വരുമെന്നും നൗഷാദ് പറഞ്ഞു. പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്നും നൗഷാദ് വ്യക്തമാക്കി.

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിൽ ആകാശ് ഉണ്ടായിരുന്നെന്ന പോലീസിന്റെ വാദത്തിന്റെ മുനയൊടിക്കുന്നതാണ് നൗഷാദിന്റെ വെളിപ്പെടുത്തൽ. പിടിയിലായത് ഡമ്മി പ്രതികളെയാണെന്ന കോൺഗ്രസ്സിന്റെ ആരോപണത്തിന് വെളിപ്പെടുത്തൽ ശക്തിപകരുന്നു.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് നേതാവ് കെ സുധാകരന്‍ നടത്തി വരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം വ്യാഴാഴ്ച വരെ നീട്ടി.

Be the first to comment on "ഷുഹൈബ് വധം;ആകാശ് കൊലയാളി സംഘത്തിൽ ഇല്ലായിരുന്നെന്നു ദൃക്‌സാക്ഷി!"

Leave a comment

Your email address will not be published.


*