കാസർകോഡ്:ചീമേനിയിൽ റിട്ടേർഡ് അദ്ധ്യാപിക ജാനകിയെ കൊന്ന കേസിൽ രണ്ടു പേർ പോലീസ് പിടിയിൽ.റെനീഷ്,വൈശാഖ് എന്നിവരാണ് പിടിയിലായത്.മറ്റൊരു പ്രതിയായ അരുൺ വിദേശത്തേയ്ക്ക് കടന്നു കളഞ്ഞു. അധ്യാപികയുടെ അയൽവാസികളാണ് പിടിയിലായവർ.പ്രതികൾ അധ്യാപികയുടെ ശിഷ്യന്മാരാണ്.പ്രതിയായ അരുൺ ഗൾഫിലാണ് ജോലി ചെയുന്നത്.ഇയാൾ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് കുറ്റകൃത്യം നടത്തിയത്. മോഷണ ശ്രമത്തിനിടെ ടീച്ചർ ഇവരെ തിരിച്ചറിഞ്ഞതാണ് കൊലചെയ്യാൻ കാരണം.ആക്രമണത്തിൽ ടീച്ചറുടെ ഭർത്താവിനും ഗുരുതരമായി പരുക്കേറ്റിരുന്നു.പ്രതികളിൽ ഒരാളുടെ പിതാവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ചീമേനി ജാനകി വധം!

Be the first to comment on "ചീമേനി ജാനകി വധം!"