സഭയുടെ സ്വത്ത് പൊതു സ്വത്താണെന്ന കർദിനാളിന്റെ വാദം തെറ്റ്!

കൊച്ചി:സഭയുടെ സ്വത്ത് സ്വകാര്യസ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം തെറ്റെന്നു രേഖകൾ. ട്രസ്റ്റ് രജിസ്ട്രേഷന്‍ ആണ് അതിരൂപത നടത്തിയിരിക്കുന്നത്.

ട്രസ്റ്റുകൾക്കുള്ള പാൻകാർഡാണ്‌ സഭയ്ക്ക് നൽകിയിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പിന്റെ രേഖകളാണ് പുറത്തു വന്നത്. ആലഞ്ചേരിയുടെ വാദത്തിനെതിരെ ഒരു വിഭാഗം വിശ്വാസികൾ ഇന്ന് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ആസ്ഥാനത്ത് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.

ആലഞ്ചേരി തൽസ്ഥാനത്തു നിന്നും മാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ഇന്ന് ഹൈക്കോടതി പരിഗണിച്ച സഭാകേസിൽ എന്തിനാണ് എറണാകുളം-അങ്കമാലി ഭൂമി ഇടപാടിൽ ട്രസ്റ്റ് രൂപീകരിച്ചതെന്ന് കോടതി ചോദിച്ചു.

നികുതിയിളവിനയാണെന്ന കർദിനാളിന്റെ അഭിഭാഷകന്റെ വാദം കോടതിയെ ചൊടിപ്പിച്ചു. രാജ്യത്തെ കബളിപ്പിക്കലാണോ ഉദ്ദേശമെന്ന് കോടതി ചോദിച്ചു.

Be the first to comment on "സഭയുടെ സ്വത്ത് പൊതു സ്വത്താണെന്ന കർദിനാളിന്റെ വാദം തെറ്റ്!"

Leave a comment

Your email address will not be published.


*