ഹാദിയയുടെ ആരോപണത്തിന് മറുപടി അശോകനോടും എൻഐഎയോടും ആവശ്യപ്പെട്ടു സുപ്രീംകോടതി!

ന്യൂഡൽഹി:ഹാദിയ ഉന്നയിച്ച ആരോപണങ്ങൾക്ക് അച്ഛൻ അശോകനും എൻഐഎയും മറുപടി നൽകണമെന്ന് സുപ്രീംകോടതി.ഹദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ്. അല്ലാതെ മാനഭംഗ കേസല്ല. മകളെ സിറിയയിലേക്ക് കടത്തുകയായിരുന്നു ഉദ്ദേശമെന്ന അശോകന്റെ വാദം കോടതി അംഗീകരിച്ചില്ല.

വിദേശത്തേക്കു കടത്തുകയാണ് ഉദ്ദേശവുമെങ്കിൽ അത് തടയേണ്ടത്ത് സർക്കാരാണ്. അതേസമയം ഹാദിയയുടെ സത്യവാങ്മൂലത്തിലെ രാഹുൽ ഈശ്വറിനെതിരായ പരാമർശം കോടതി നീക്കി. രാഹുലിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി.

Be the first to comment on "ഹാദിയയുടെ ആരോപണത്തിന് മറുപടി അശോകനോടും എൻഐഎയോടും ആവശ്യപ്പെട്ടു സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*