ആദിവാസി യുവാവിന്റെ മരണം;പ്രതിഷേധം ശക്തമാകുന്നു!

അട്ടപ്പാടിയിൽ മനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇന്നലെയാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു (27)വിനെ കൈവശം അരി കണ്ടതിനെ തുടർന്ന് മോഷ്ടാവെന്നു ആരോപിച്ചു നാട്ടുകാർ കെട്ടിയിട്ടു മർദിച്ചത്.

വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മധുവിനെ ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിനിടെ ഛര്‍ദ്ദിക്കുകയായിരുന്നു.തുടർന്ന് പോലീസ് മധുവിനെ അഗളി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിനു നിമിഷങ്ങൾക്ക് മുൻപ് മധു പോലീസിന് തന്റെ മരണ മൊഴി നൽകിയിരുന്നു.

കാട്ടിനുള്ളി നിന്നുമാണ് ആളുകൾ തന്നെ പിടികൂടിയത്.നാട്ടുകാർ തന്നെ അടിക്കുകയും ചവിട്ടുകയും ചെയ്തു. വെള്ളം ചോദിച്ചപ്പോൾ അവർ തന്റെ മൂക്കിലേക്ക് വെള്ളം ഒഴിച്ചതായും മധുവിന്റെ മൊഴിയിൽ പറയുന്നു.മാത്തച്ചന്‍, മനു, ഉമ്മര്‍, ഹുസൈന്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ലത്തീഫ് എന്നവരാണ് തന്നെ മർദിച്ചതെന്നും മൊഴിയിൽ പറയുന്നു.

Be the first to comment on "ആദിവാസി യുവാവിന്റെ മരണം;പ്രതിഷേധം ശക്തമാകുന്നു!"

Leave a comment

Your email address will not be published.


*