കാനത്തിനെതിരെ കെ എം മാണി!

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയുമായി കെ എം മാണി.കേരള കോൺഗ്രസ്സ് സ്വന്തം നിലയിൽ ശക്തി തെളിയിച്ച പാർട്ടിയാണ്. കാനത്തിന് അപകർഷതാ ബോധമാണ്.മുന്നണി പ്രവേശനത്തിനായി കേരള കോൺഗ്രസ്സ് ആർക്കും അപേക്ഷ നൽകിയിട്ടില്ലെന്നും മാണി പറഞ്ഞു.

ഇന്നലെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറിൽ പങ്കെടുക്കവെ മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിനെതിരെ കാനം ശക്തമായി രംഗത്തു വന്നിരുന്നു.

‘അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു ജയിച്ചു വന്നവരാണ് ഇടതു മുന്നണി. ദയവു ചെയ്തു ഇടതുമുന്നണി സെയിം സൈഡ് ഗോൾ അടിക്കരുതെന്നും’ കാനം മാണിയെ വേദിയിലിരുത്തി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സംസാരിച്ച മാണി അപ്പോൾ കാനത്തിന് മറുപടി പറഞ്ഞിരുന്നില്ല.

Be the first to comment on "കാനത്തിനെതിരെ കെ എം മാണി!"

Leave a comment

Your email address will not be published.


*