ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ സസ്‌പെൻഷൻ;കെഎസ്ആര്‍ടിസി എംഡി!

തിരുവനന്തപുരം:ഡ്രൈവർമാർക്ക് കെഎസ്ആർടിസി എംഡിയുടെ സർക്കുലർ. യാത്രയ്ക്കിടെ ഡ്രൈവർമാർക്ക് ജോലിയിൽ പൂർണ ജാഗ്രത വേണം.ഇതിനു വിരുദ്ധമായി ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്നും സർക്കുലറിൽ പറയുന്നു.

ബുധനാഴ്ച കോട്ടയം-കുമളി റൂട്ടിലെ കെഎസ്ആർടിസി ബസിലെ ഡ്രൈവർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നന്നാകുന്നത് യാത്രക്കാരൻ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിനെത്തുടർന്ന് ഡ്രൈവറെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

Be the first to comment on "ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ സസ്‌പെൻഷൻ;കെഎസ്ആര്‍ടിസി എംഡി!"

Leave a comment

Your email address will not be published.


*