മധുവിന്റെ കൊലപാതകം;മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു!

അഗളി:ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വനനിയമം, പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്‌ട്, കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, വനത്തില്‍ അതിക്രമിച്ച്‌ കയറല്‍, ആദിവാസികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ്​ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മര്ദനമേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായും വാരിയെല്ലുകൾ തകർന്നതായും തലയ്ക്കു പിന്നിൽ ഗൈരുതരമായി പരുക്കേറ്റിരുന്നതായും മധുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം മധുവിന്റെ വാസസ്ഥലമായ ഗുഹ കാണിച്ചുകൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നു അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകി.

മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് ആദിവാസി സമൂഹം അഗളി പോലീസ് സ്റ്റേഷന് മുൻപിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മധുവിന്റെ കുടുംബത്തിന് അടിയന്തിരമായി പത്തുലക്ഷം രൂപ ധനസഹായം നല്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.അതേസമയം സംഭവത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

Be the first to comment on "മധുവിന്റെ കൊലപാതകം;മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു!"

Leave a comment

Your email address will not be published.


*