സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് അല്ലെന്നു യെച്ചൂരി!

തൃശൂർ:കേരള ഘടകത്തിനെതിരെ ആഞ്ഞടിച്ചു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശ്ശൂരിൽ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ സീതാറാം യെച്ചൂരിയെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എ എന്നിവർ വിമർശിച്ചിരുന്നു.

തന്നെ വിമർശിച്ച മുഹമ്മദ് റിയാസ്, എഎന്‍ ഷംസീര്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു യെച്ചൂരി കേരള ഘടകത്തിനെതിരെ ആഞ്ഞടിച്ചത്.കേരള സഖാക്കൾ പാർട്ടി പരിപാടികളെ കുറിച്ച് പഠിക്കണമെന്ന് പറഞ്ഞ യെച്ചൂരി താൻ കോൺഗ്രസ്സിനെ കുറിച്ച് പറഞ്ഞതല്ല ഇവിടെ പറഞ്ഞത്.പാർട്ടിയെടുക്കുന്നത് പൊതു നിലപാടാണ്.അല്ലാതെ ഏതെങ്കിലും സംസ്ഥാനത്തെ സാഹചര്യം നോക്കിയല്ല.

കേരളത്തിലെ മുഖ്യശത്രു കോൺഗ്രസ്സാകാം എന്നാൽ രാജ്യത്ത് അതല്ല സ്ഥിതി.സിപിഐഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് ആണെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് ബന്ധമെന്ന യെച്ചൂരിയുടെ നിലപാട് അധികാരത്തിന് വേണ്ടിയുള്ളതാണെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നായിരുന്നു ഷംസീറിന്റെ പരാമര്‍ശം.

Be the first to comment on "സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് അല്ലെന്നു യെച്ചൂരി!"

Leave a comment

Your email address will not be published.


*