ദക്ഷിണാഫ്രിക്കയ്ക്ക് എതിതിരായ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴു റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴു വിക്കറ്റ്നഷ്ടത്തിൽ 172 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.വിരാട് കോഹ്ലിക്കു പകരം രോഹിത് ശര്‍മയായിരുന്നു ക്യാപ്റ്റൻ. ഇന്ത്യയ്ക്കായി ശിഖര്‍ ധവാന് (47), സുരേഷ് റെയ്ന (43) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.
Be the first to comment on "ടി -20 പരമ്പര ഇന്ത്യയ്ക്ക്!"