നടി ശ്രീദേവി അന്തരിച്ചു!

ബോളിവുഡ് നടി ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. ദുബായിലെ റാസൽഖൈമയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പേയതായിരുന്നു ശ്രീദേവിയും കുടുംബവും. ചടങ്ങിൽ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണ സമയത്ത് അടുത്തുണ്ടായിരുന്നു. മറ്റൊരു മകളായ ജാൻവി പുതിയ ചിത്രത്തിൻറെ ചിത്രീകരണവുമായി ബന്ധപെട്ടു മുംബൈയിലായിരുന്നു.മൃതദേഹം ദുബായ് പോലീസ് ഹെഡ് കോട്ടേഴ്സിലേക്ക് മാറ്റിയിട്ടുണ്ട്.ഉച്ചയ്ക്ക് ശേഷമാകും മൃതദേഹം ഇന്ത്യയിലെത്തിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

നാലാം വയസ്സിൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ശ്രീദേവി മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി 300 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറായിരുന്നു. ബോണി കപൂറുമായുള്ള വിവാഹത്തിന് മുൻപായി 1996 ലാണ് ശ്രീദേവി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.ഭരതൻ സംവിധാനം ചെയ്ത ദേവരാഗമായിരുന്നു അവസാന മലയാള ചിത്രം.

ശ്രീദേവിയുടെ മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമഖർ അനുശോചനം അറിയിച്ചു.

Be the first to comment on "നടി ശ്രീദേവി അന്തരിച്ചു!"

Leave a comment

Your email address will not be published.


*