ശ്രീദേവിയുടേത് അപകട മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദുബായ്:ബോളിവുഡ് നടി ശ്രീദേവിയുടേത്ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.ശാരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനായി കുളിമുറിയിൽ കയറിയ ശ്രീദേവിയെ 15 മിനിട്ടുകൾക്ക് ശേഷവും കാണാത്തതിനെ തുടർന്ന് ഭർത്താവ് ബോണികപൂർ കുളിമുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കിടക്കുന്ന ശ്രീദേവിയെയാണ് കണ്ടത്.

അദ്ദേഹവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം പുറത്തു വന്നിരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ശ്രീദേവിയുടെ മൃതദേഹം ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയിലാണുള്ളത്. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്നാണ് സൂചന. ഭർത്താവ് ബോണി കപൂർ ദുബായിൽ തുടരും.

Be the first to comment on "ശ്രീദേവിയുടേത് അപകട മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്"

Leave a comment

Your email address will not be published.


*