ഷുഹൈബ് വധം;സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി!

തിരുവനന്തപുരം:ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പോലീസ് അന്വേഷണം നീതി പൂർവമായാണ് നടക്കുന്നത്.അതിനാൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യം ഇപ്പോൾ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ കുടുങ്ങുമെന്നുള്ളതിനാലാണ് സർക്കാർ സിബിഐ അന്വേഷണത്തിൽ നിന്നും പിന്മാറിയതെന്നു കോൺഗ്രസ്സ് ആരോപിച്ചു. മുഖ്യമന്ത്രിയിൽ നിന്നും നീതി പ്രതിഷിച്ചിരുന്നില്ലെന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കണ്ണൂരിൽ നിരാഹാരം നടത്തുന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ പറഞ്ഞു. നേരത്തെ സമാധാനയോഗത്തിനു ശേഷം സിബിഐ ഉൾപ്പെടെയുള്ള ഏതന്വേഷണവും ആവാമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു.

അതേസമയം എട്ടുദിവസമായി കെ സുധാകരൻ നടത്തി വരുന്ന നിരാഹാര സമരം നിർത്താൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനാണ് കോൺഗ്രസ്സ് തീരുമാനം. സുധാകരൻ നടത്തി വന്ന സമരം കോൺഗ്രസ്സ് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും ഷുഹൈബിന്റെ പിതാവ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കുടുംബം സമരത്തിനിറങ്ങുമെന്നും ഷുഹൈബിന്റെ സഹോദരി പറഞ്ഞു.

Be the first to comment on "ഷുഹൈബ് വധം;സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*