സീറോ മലബാർസഭ ഭൂമിയിടപാട് കേസിൽ കർദിനാളിനെതിരെ വീണ്ടും ഹൈക്കോടതി!

കൊച്ചി:സീറോ മലബാർസഭയുടെ വിവാദമായ ഭൂമിയിടപാട് കേസിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമിയിടപാടുകേസിൽ തനിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പോപ്പിനാണെന്നും,കാനോൻ നിയമം അതാണ് സൂചിപ്പിക്കുന്നതെന്നും കർദിനാളിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

കർദിനാളിനു ഈ രാജ്യത്തെ നിയമം ബാധകമല്ലേയെന്നു ചോദിച്ച കോടതി കാനോൻ നിയമം സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ മാത്രമാണ് ബാധകമെന്നും പറഞ്ഞു. ഐപിസി 460 വകുപ്പ് പ്രകാരം കേസില്‍ വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കർദിനാളിനെതിരായ പരാതിയിൽ എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാൻ തയാറാകാഞ്ഞതെന്നും കോടതി ചോദിച്ചു.

Be the first to comment on "സീറോ മലബാർസഭ ഭൂമിയിടപാട് കേസിൽ കർദിനാളിനെതിരെ വീണ്ടും ഹൈക്കോടതി!"

Leave a comment

Your email address will not be published.


*