ഒടുവിൽ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക്!

ദുബായ്:ദുബായിൽ വെച്ച് അപകടത്തിൽ മരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്രീദേവിയുടേത് അപകട മരണമാണെന്ന സ്ഥിരീകരണത്തെ തുടർന്നാണ് മൃതദേഹം വിട്ടു നൽകിയത്. മൃതദേഹവുമായി ബന്ധുക്കൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു.

നാളെ രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് മൂന്നരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിൽ ശ്രീദേവിയുടെ സംസ്കാരം നടക്കും.

ശനിയാഴ്ച രാത്രി 11 .30 യോടെ ദുബായിലെ ഹോട്ടൽ മുറിയിൽ ശ്രീദേവിയെ ഭർത്താവ് ബോണികപൂർ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ.

എന്നാൽ ബാത്ത് ടബ്ബിൽ വീണതിനെ തുടർന്ന് വെള്ളം ശ്വാസകോശത്തിൽ കയറിയതാണ് മരണകരണമെന്നും,തലയ്ക്കു മുറിവേറ്റിരുന്നെങ്കിലുംഏതു മരണ കരണമല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Be the first to comment on "ഒടുവിൽ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക്!"

Leave a comment

Your email address will not be published.


*